ആരോഗ്യ സര്‍വ്വകലാശാലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സീറ്റ് വര്‍ദ്ധനവ്

post

മലപ്പുറം:സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 91 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍വകലാശാലയുടെ ഭരണ സമിതി യോഗം തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളിലുമായി ബിരുദ ബിരുദാനന്തര കോഴ്‌സുകളിലാണ് സീറ്റ് വര്‍ദ്ധനവ്. 

ആരോഗ്യ മേഖലയില്‍ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായി നാല് സ്‌കൂളുകള്‍ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. സര്‍വ്വകലാശാല തലത്തില്‍ ഗവേഷണ ഫെല്ലോഷിപ്പുകളും പി. എച്ച്ഡി യും ആരംഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം 112.72 കോടി രൂപയുടെ വരുമാനവും 105.45 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു.