സന്നിധാനത്തെ അണുവിമുക്തമാക്കി ദേവസ്വം മരാമത്ത് വിഭാഗം

post

പത്തനംതിട്ട:  ശബരിമല സന്നിധാനത്തെ അണുവിമുക്തമാക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ പ്രത്യേക ടീം. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ സപര്‍ശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും തെര്‍മ്മല്‍ ഫോഗിംങ്ങ് മെഷിന്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നുണ്ട്. ഇതു കൂടാതെ സന്നിധാനത്തെ വിവിധ ഓഫീസുകള്‍, പ്രധാന വാസസ്ഥലങ്ങള്‍, അന്നദാനമണ്ഡപം, വലിയ നടപ്പന്തല്‍, കൈവരികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്ന ജോലിയും ഇവര്‍ ചെയ്തു വരുന്നു.  അണുനാശിനികളാണ് തെര്‍മല്‍ ഫോഗിംങ്ങിനായി ഉപയോഗിക്കുന്നത്. ഇതു കൂടാതെ ഹാന്‍ഡ് സ്പ്രേയര്‍ ഉപയോഗിച്ചും അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മകരവിളക്ക് ഉത്സവം കഴിഞ്ഞ് നട അടയ്ക്കുന്നത് വരെ സന്നിധാനത്ത് ഇവരുടെ സേവനം ഉണ്ടാകും.