മഴക്കാല പൂർവ ശുചീകരണം; മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതല യോഗം 18ന്

post

തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം 18നു രാവിലെ 10.30നു നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണു യോഗം. തദ്ദേശ സ്വയംഭരണ, ആരോഗ്യ, റവന്യൂ, പൊതുവിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.