ഇലക്ട്രോള്‍ ഒബ്സര്‍വര്‍ സന്ദര്‍ശനം നടത്തി

post

കൊല്ലം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക ശുദ്ധീകരിച്ച് ശാക്തീകരിക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി  വിലയിരുത്തുവാന്‍ ഇലക്ട്രോള്‍ ഒബ്സര്‍വര്‍ ഡോ ശര്‍മിള മേരി ജോസഫ്  ജില്ലയില്‍ സന്ദര്‍ശനം നടത്തി. പുനലൂര്‍ താലൂക്കിലെ വോട്ടര്‍ പട്ടിക അപേക്ഷകള്‍ പരിശോധിച്ച ശേഷം കലക്ട്രേറ്റിലെത്തിയ അവര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറുമായും തഹസീല്‍ദാര്‍മാരുമായും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഓരോ താലൂക്കുകളിലേയും അപേക്ഷകളുടെ പുരോഗതി വിലയിരുത്തിയ ഒബ്സര്‍വര്‍  പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴും  ഒഴിവാക്കുമ്പോഴും സുതാര്യത പുലര്‍ത്തണമെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.