ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ്, 95 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് : ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26466 ആയി. ചികിത്സയിലുണ്ടായിരുന്ന 95 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6141 പേര്‍
വീടുകളില്‍ 5740 പേരും സ്ഥാപനങ്ങളില്‍ 401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6141 പേരാണ്. പുതിയതായി 396 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1211 (ആര്‍ ടി പി സി ആര്‍ 220, ആന്റിജന്‍ 985, ട്രൂനാറ്റ് 6) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 261 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 387 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 104 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു.