മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

പ്രകൃതി ദുരന്തത്തിലും അപകട മരണത്തിലും പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗത്താൽ അവശതയനുഭവിക്കുന്നവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നു. കൂടാതെ കാൻസർ, ഹൃദയ ശസ്ത്രക്രിയ, വൃക്കമാറ്റിവയ്ക്കൽ, ബ്രെയിൻ ട്യൂമർ, കരൾ വീക്കം, വിവിധ അംഗങ്ങളുടെ പ്രവർത്തനത്തകരാറ് തുടങ്ങിയ വിവിധ മാരകരോഗങ്ങളുടെ ചികിത്സയ്ക്കും ധനസഹായം ലഭിക്കാൻ അപേക്ഷിക്കാവുന്നതാണ്. ധനസഹായം ലഭിക്കാൻ cmdrf.kerala.gov.in , http://cmo.kerala.gov.in/ എന്നീസൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി സംഭാവന നൽകാവുന്നതാണ്.