കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ കേരളത്തിലെത്തി

post

രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി 

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  ഉന്നത ഉദ്യോഗസ്ഥ സംഘമാണ് കേരളത്തിലെത്തിയത്. രാവിലെ സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എന്നിവരുമായി  കൂടിക്കാഴ്ച  നടത്തി. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായായിരുന്നു ആദ്യ ചര്‍ച്ച. ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. 

14 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒന്നര വരെ വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി കോവളം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ച നടക്കും. വൈകിട്ട് 3.30ന് ഹോട്ടല്‍ ഹൈസിന്ദില്‍ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത സെക്രട്ടറിമാരുമായും ചര്‍ച്ച നടക്കും. 5.15 ന് ഹൈ സിന്ദില്‍ കമ്മിഷന്‍ വാര്‍ത്താ സമ്മേളനം നടത്തും.