ജില്ലയില്‍ 815 പേര്‍ക്ക് കോവിഡ്

post

814 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64 %

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) 815 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 814 പേര്‍ രോഗമുക്തരായി. 8.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 804 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ആകെ 186007 പേര്‍ രോഗമുക്തരായി. 8413 പേര്‍ ചികിത്സയിലുണ്ട്.

222 പേര്‍ കോവിഡ് ആശുപത്രികളിലും 1466 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5478 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 164 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2162 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1972 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 23467 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9432 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.