ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങൾ നീക്കം ചെയ്യണം

post

ലോക്സഭാ തെരഞ്ഞെടുപ്പ് 2024- മാതൃകാ പെരുമാറ്റച്ചട്ടം മാർച്ച് 16ന് നിലവിൽ വന്നതിനാൽ ആലപ്പുഴ ജില്ലയിൽ സർവ്വീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി വാഹനങ്ങളിലും ഡിപ്പോകളിലും ജലഗതാഗത വകുപ്പ് ബോട്ടുകളിലും പതിപ്പിച്ചിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.