ശാസ്ത്രബോധം യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു
വയനാട് : ശാസ്ത്രം പഠിക്കുന്നതിലൂടെ യുക്തിപരമായി ചിന്തിക്കാനുളള കഴിവ് വര്‍ദ്ധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടല്‍ ടിങ്കറിംഗ് ലാബ് വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര ചിന്തകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.ശാസ്ത്രം പഠിക്കുന്നതിലൂടെ പലതരത്തിലുള്ള അന്ധവിശ്വാസത്തില്‍ നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി ആയോഗിന്റെ പദ്ധതിയില്‍ സ്‌കൂളിന് അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബ്, സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനം, ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ എ.ദേവകി,ജില്ലാ പഞ്ചായത്തംഗം എ.എന്‍.പ്രഭാകരന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.എം.ഖമര്‍ലൈല,പി.ടി.എ.പ്രസിഡന്റ് ടി.കെ.മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.