കോവിഡ് മരണം; ആലപ്പുഴയിൽ 3550 പേര്‍ക്ക് ധനസഹായം നല്‍കി

post

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ട 4163 അപേക്ഷകളില്‍ 4021 എണ്ണം പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 3550 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. 120 അപേക്ഷകള്‍ പരിശോധാഘട്ടത്തിലാണ്.

കോവിഡ് ബാധിച്ചു മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 310 എണ്ണം അംഗീകരിച്ചു. ധനസഹായത്തിനും ആശ്രിതപെന്‍ഷനും അര്‍ഹരായ എല്ലാവരും ഉടന്‍ അപേക്ഷ നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.