പദ്ധതി നിര്‍വഹണം: പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്

post


പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍  പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്. ഫെബ്രുവരി 19ലെ കണക്ക് പ്രകാരമാണ് പത്തനംതിട്ട ഒന്നാം സ്ഥാനത്തെത്തിയത്. പദ്ധതി വിഹിതത്തിലെ ജനറല്‍ വിഭാഗത്തില്‍ 98 ശതമാനം തുകയും ചെലവഴിച്ചു കഴിഞ്ഞു.: 
മൊത്തം 7.56 കോടിയില്‍ 5.46 കോടി രൂപ ചെലവഴിച്ച് 72.17 ശതമാനമാണ് മൊത്തം പദ്ധതി വിഹിതത്തില്‍ പത്തനംതിട്ട നഗരസഭ ചെലവഴിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് ചാവക്കാട് നഗരസഭയാണ്.

പദ്ധതി വിഹിതത്തില്‍ ഇനി തുക അനുവദിച്ചാല്‍ മാത്രമേ ബില്ലുകള്‍ പാസാക്കാന്‍ കഴിയുകയുള്ളൂ.
 സ്പില്‍ ഓവര്‍ തുകയായി 1.25 കോടി രൂപ ലഭിക്കാനുണ്ട്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്‍ഡിന് ഒന്നാം ഗഡു തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്.  ഇനിയും ഒന്നരക്കോടി രൂപ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്ക് ലഭ്യമായ തുക സമയബന്ധിതമായി ചെലവഴിക്കാന്‍ ശ്രമം നടത്തിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അഭിനന്ദിച്ചു.