നവീകരിച്ച വെബ്സൈറ്റും ഡാഷ്ബോര്‍ഡും ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റിന്റേയും ഡാഷ്ബോര്‍ഡിന്റേയും ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയും സംയുക്തമായാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, വകുപ്പ് അനുവദിക്കുന്ന ഖനനാനുമതികള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരം വ്യവസായ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിലൂടെ ലഭിക്കും. കേരളത്തിലെ ക്വാറികളെ ജിയോ ടാഗ് ഉപയോഗിച്ച് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. www.dmg.kerala.gov.in ആണ് വെബ്സൈറ്റ്. www.dashboard.dmg.kerala.gov.in ആണ് ഡാഷ്ബോര്‍ഡ്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഖനന ഭൂവിജ്ഞാന വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഡാഷ്ബോര്‍ഡിനെക്കുറിച്ചും വെബ്സൈറ്റിനെക്കുറിച്ചും വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം. രാഘവന്‍, എം. സി. കിഷോര്‍ എന്നിവരും സംബന്ധിച്ചു.