കേരളത്തിൽ മാർച്ച്‌ 7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

post

തിരുവനന്തപുരം:  ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മാർച്ച്‌ 7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിചു. 


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദം  (Trincomalee) ശ്രീലങ്കയ്ക്ക് 190  km കിഴക്കായും നാഗപ്പട്ടണത്തിന് ( തമിഴ്നാട് ) 430 km കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 520 km തെക്ക് കിഴക്കായും  ചെന്നൈ ( തമിഴ്നാട് ) യിൽ നിന്ന് 580 km തെക്ക് - തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.


അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്രന്യൂന മർദ്ദമായി മാറി വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി  വടക്കൻ തമിഴ് നാട് തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


9.30 am,4 മാർച്ച്‌ 2022 ,IMD - KSEOC - KSDMA