മില്‍മ ഫോഡര്‍ ഹബ് നാടിന് സമര്‍പിച്ചു

post

വയനാട്: ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മാനന്തവാടിയില്‍ നിര്‍മിച്ച മില്‍മ ഫോഡര്‍ ഹബിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. മില്‍മ മാനന്തവാടി ചില്ലിംഗ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ തലത്തില്‍ മികച്ച ഗുണമേന്മയുള്ള പാല്‍ സംഭരിച്ച് നല്‍കിയ ക്ഷീര സംഘം, ജില്ലാ തലത്തില്‍ ഏറ്റവും കൂടുതല്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയ ക്ഷീരസംഘങ്ങള്‍ എന്നിവയെ ചടങ്ങില്‍ ആദരിച്ചു.  വിളവെടുപ്പ് കാലത്ത് വൈക്കോല്‍ സംഭരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുകയും ദൗര്‍ലഭ്യമുള്ള സമയത്ത് കര്‍ഷകന് താങ്ങാവുന്ന വിലയില്‍ നല്‍കുന്നതിനുമാണ് പദ്ധതി ഒരുക്കിയിട്ടുളളത്. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് മില്‍മ ഫ്‌ലോഡര്‍ ഹബ് നിര്‍മ്മിച്ചിരിക്കുന്നത് .