നഗരം ചുറ്റാന്‍ കെ. എസ്. ആർ. ടി. സിയുടെ ഡബിൾ ഡെക്കർ സിറ്റി റൈഡ്

post

സിറ്റി റൈഡിന്റെ വിശദാംശം ഡി. ടി. പി. സി വഴി ലഭ്യമാക്കും


തിരുവനന്തപുരം: രുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകൾ കാണാനും ആസ്വദിക്കാനുമായി കെ. എസ്. ആർ. ടി. സിയുടെ ഡബിൾ ഡെക്കർ സിറ്റി റൈഡ് പദ്ധതി. പുതിയതായി ആരംഭിച്ച പദ്ധതിയുടെ വിശദാംശം വിനോദ സഞ്ചാരികൾക്ക് ഡി. ടി. പി. സി മുഖേന ലഭ്യമാക്കും. പ്രാരംഭ ഓഫർ എന്ന നിലയിൽ പകൽ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്. രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവർക്ക് 350 രൂപയാണ് നിരക്ക്. പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജ്. 

തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച പദ്ധതി ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകൾ കാണാനും ആസ്വദിക്കാനും കഴിയുന്ന മാതൃകാ പദ്ധതിയായി ഇത് മാറും. വൈക്കത്ത് ബസിൽ ആരംഭിച്ച 'ഫുഡ് ഇ വീൽസ്' പദ്ധതിയും മാതൃകയാക്കാവുന്നതാണെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് ബസിന്റെ  തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
ടൂറിസം മന്ത്രിയുടെ ആശയമാണ് സിറ്റി റൈഡ് എന്ന നിലയിൽ പ്രാവർത്തികമാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മാതൃകാപരപമായ പ്രവർത്തനം നടത്തിയ അഞ്ച് കെ. എസ്. ആർ. ടി. സി ജീവനക്കാർക്ക് ടൂറിസം മന്ത്രി പുരസ്‌കാരങ്ങൾ നൽകി.