കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യത

post

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി ന്യുന മർദ്ദം ( Low pressure ) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യുന മർദ്ദമായി ( Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.