വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും

post


സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി റവന്യു വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

റവന്യു, സർവ്വെ, ഭവന നിർമ്മാണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാന ത്തിലാണ് കർമ്മ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.

ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന അദാലത്ത് എറണാകുളം ജില്ലയിൽ റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും. ഫയലുകളുടെ എണ്ണം കുറയ്ക്കുക എന്നതിലുപരിയായി ഫയലിനാസ്പദമായ വിഷയങ്ങൾ പരിഹരിക്കുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.

ഫയൽ അദാലത്തിനൊപ്പം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളും, പട്ടയം, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകളും പരമാവധി തീർപ്പാക്കുന്ന നിലയിലാണ് ഇതുസംബന്ധിച്ച പൊതു മാനദണ്ഡം തയ്യാറാക്കുക.