കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴ

post

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. മണ്‍സൂണ്‍ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതു കൊണ്ടും വടക്കന്‍ ഒഡിഷകും സമീപത്തുള്ള , തെക്കന്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതിനാലുമാണിത്. ഇതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ്ശക്തമാകുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 4& 5 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു