വാഹന പരിശോധന ശക്തമാക്കി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ; ജൂണിൽ പിടിച്ചത് 2474 കേസുകൾ

post


45 ലക്ഷത്തോളം രൂപ പിഴ ചുമത്തി; ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി എൻഫോഴ്സ്മെന്റ്

കണ്ണൂര്‍: ആർ ടി ഒ. കഴിഞ്ഞ ജൂൺ മാസത്തിൽ 2474 കേസുകളിലായി 45 ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്. ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനം ഓടിച്ച 377 കേസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 117 കേസുകളും നികുതി അടക്കാത്ത 97 കേസുകളും ഫിറ്റ്നസ് ഇല്ലാത്ത 121 കേസുകളും കൂളിങ് ഫിലിം പതിപ്പിച്ച 498 കേസുകളും അതി സുരക്ഷാ നമ്പര്‍ പ്ലെയ്റ്റ് ഇളക്കി മാറ്റിയ 76 കേസുകളുമാണ് എടുത്തത്. കൂടാതെ 20 ഓളം കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയെടുത്തു. നേരത്തെ കണ്ണൂരിലായിരുന്നു എൻഫോഴ്സ്മന്റ് ആർ ടി ഒ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഓഫീസ് മട്ടന്നൂരില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങി.

ഇരിക്കൂര്‍ റോഡിലെ പഴയ ബി.എസ്.എന്‍എല്‍ മെക്രോവേവ് ടവര്‍ ബേസ് സ്റ്റേഷനിലാണ് ഓഫീസ് ആരംഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെ ഓഫീസും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിടുള്ള വിവിധ തരം ക്യാമറകളുടെ കണ്‍ട്രോള്‍ റൂമുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ കീഴില്‍ ഏഴു എം.വി.ഐമാരും 18 എ.എം.വി.ഐമാരും ഉള്‍പ്പെട്ട ആറു ടീമുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.