ജനറല്‍ ആശുപത്രിക്ക് വീല്‍ ചെയറുകള്‍ നല്‍കി

post

ആലപ്പുഴ ബീച്ച് ക്ലബ്ബും നവാസ് ഫൗണ്ടേഷനും ചേർന്ന് ജനറല്‍ ആശുപത്രിയിലേക്ക് നല്‍കിയ വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. പത്ത് വീല്‍ചെയറുകളാണ് നല്‍കുക. ഇതില്‍ ആദ്യ ഘട്ടത്തിലെ നാല് വീല്‍ചെയറുകളാണ് വിതരണം ചെയ്തയത്. ആശുപത്രി സൂപ്രണ്ട് ഡോ.രാജനും ആര്‍.എം.ഒ. ഡോ.എസ്. ഷാലിമയും ചേര്‍ന്ന് ഇവ ഏറ്റുവാങ്ങി.