സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

post

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനായി നാമനിര്‍ദേശം ക്ഷണിച്ചു.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ഗവ./പൊതുമേഖല ജീവനക്കാരന്‍, മികച്ച സ്വകാര്യ മേഖല ജീവനക്കാരന്‍, സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയിലെ മികച്ച എന്‍.ജി.ഒകള്‍, മികച്ച മാതൃക വ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശിയ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, നഗരസഭ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍, എന്‍ ജി ഒ കള്‍ നടത്തി വരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മികച്ച പുനരധിവാസ കേന്ദ്രം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖല ), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ (സ്‌കൂള്‍/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍), ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മറ്റരേഖകളും സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിലും, ഫോണ്‍- 04994255074.