പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി

post

മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാർത്ഥം ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ കെഎസ്ആർടിസിയും, കെഎസ്ആർടിസി - സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തും. ബാ​ഗ്ലൂർ , മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ ഈ റൂട്ടുകളിൽ സർവ്വീസ് നടത്തുക.

ബാ​ഗ്ലൂർ - കോഴിക്കോട്, ( മൈസൂർ- സൂൽത്താൻ ബത്തേരി, കട്ട- മാനന്തവാടി വഴിയും) ബാ​ഗ്ലൂർ - തൃശ്ശൂർ ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബാ​ഗ്ലൂർ - എറണാകുളം (സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബാ​ഗ്ലൂർ - കോട്ടയം ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബാ​ഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി), ബാ​ഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാ​ഗ്ലൂർ - തിരുവനന്തപുരം( നാ​ഗർകോവിൽ വഴി), ചെന്നൈ തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി), ചെന്നൈ എറണാകുളം ( സേലം - കോയമ്പത്തൂർ വഴി), തിരിച്ചും കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ ബസുകൾ 40 ഓളം സർവ്വീസുകൾ അങ്ങോട്ടും ഇങ്ങോട്ടും നടത്തും,

ഇതിന് പുറമെ ആവശ്യമുള്ള പക്ഷം കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ കണ്ണൂർ - ചെന്നൈ, എറണാകുളം - ചെന്നൈ, ബാ​ഗ്ലൂർ -സേലം- തിരുവനന്തരും, പാലക്കാട് - കോയമ്പത്തൂർ - ചെന്നൈ, തിരുവനന്തപുരം - നാ​ഗർകോവിൽ - ബാ​​ഗ്ലൂർ, കോഴിക്കോട് - ബത്തേരി- ബാ​ഗ്ലൂർ, കണ്ണൂർ - വിരാജപ്പേട്ട- ബാ​ഗ്ലൂർ സർവ്വീസുകൾക്കായി 16 ഓളം ബസുകളും ലഭ്യമാണ്.

ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com, എന്ന് വെബ്സൈറ്റ് വഴിയോ ende ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972