വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

post

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ആയിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയ അംഗങ്ങളുടെ മക്കള്‍ക്കുമാണ് പുരസ്‌കാരം.


ക്ഷേമനിധിയിലെ അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അംഗത്വം രജിസ്‌ട്രേഷന്റെ കോപ്പി ,സാക്ഷ്യപത്രം ,അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 15 നകം ലഭിക്കണം.

ഫോണ്‍ 04972 706806