തേനൂറും മാങ്ങാട്ടിടം; തേന്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി

post

ശുദ്ധമായ തേന്‍ ഉല്‍പാദനം ലക്ഷ്യമിട്ട് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരാള്‍ക്ക് രണ്ട് തേനീച്ചപ്പെട്ടികളാണ് നല്‍കുക. തെരെഞ്ഞെടുത്ത നൂറു കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പെട്ടികള്‍ നല്‍കി. 19 വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനവും നല്‍കിയിരുന്നു. ജനകീയസൂത്രണ പദ്ധതി പ്രകാരം 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

ഉല്‍പാദിപ്പിക്കുന്ന തേന്‍ നിലവിലുള്ള മാങ്ങാട്ടിടം ഹണി എന്ന ബ്രാന്റില്‍ തന്നെയാണ് പഞ്ചായത്തിന്റെ സഹായത്തോടെ പുറത്തിറക്കുക. മാങ്ങാട്ടിടത്തെ 300 കുടുംബങ്ങള്‍ നേരത്തെ മുതല്‍ തേനീച്ച കൃഷി ചെയ്യുന്നുണ്ട്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലും തേനീച്ച കൃഷി ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.