ആലപ്പുഴ: എ.സി. റോഡ്- കരുമാടി വിളക്കുമരം റോഡിലൂടെ വാഹന ഗതാഗതം നിരോധിച്ചു

post

ആലപ്പുഴ: എ.സി. റോഡ്- കരുമാടി വിളക്കുമരം റോഡിലെ തൈച്ചേരി തോട് പാലത്തിന്റെ അപ്രോച്ച് റോഡ്, സര്‍വീസ് റോഡ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ ഈ റോഡിലൂടെയും തോടിന്റെ തീരത്തുള്ള റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 19മുതല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചു.

എ.സി. റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ പൂപ്പള്ളി വഴി നെടുമുടി കരുവാറ്റ റോഡിലൂടെയും വൈശ്യംഭാഗം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വൈശ്യംഭാഗം- ചമ്പക്കുളം റോഡ് വഴി നെടുമുടി -കരുവാറ്റ റോഡില്‍ എത്തിയും പോകണമെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.