ശബരിമല തീര്‍ഥാടനം: അനധികൃത വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചു

post

ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെയുളള പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുമാര്‍ /എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് (വെസ്റ്റ് ഡിവിഷന്‍) ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ നടപ്പാക്കണം.