ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ; സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം

post

പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ''ഹരിതവിദ്യാലയം'' റിയാലിറ്റി ഷോയില്‍ 2020 ജൂണ്‍ മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാലയങ്ങള്‍ക്ക് അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം.

പാഠ്യ പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൈറ്റ് വിക്ടേഴ്‌സിലൂടെ ഡിസംബറിലാണ് സംപ്രേഷണം. വിജയികളാകുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നല്‍കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. നവംബര്‍ 4 നകം www.hv.kite.kerala.gov.in വിദ്യാലയങ്ങള്‍ അപേക്ഷ നല്‍കണം.