കേരള സർക്കാർ കലണ്ടർ 2023 : വിൽപ്പന തുടങ്ങി

post

2023ലെ കേരള സർക്കാർ കലണ്ടറുകളുടെ വിൽപ്പന തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസിലെ പ്രസിദ്ധീകരണ വിഭാഗത്തിലും എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. ഒരു കലണ്ടറിന് നികുതികൾ ഉൾപ്പെടെ 44 രൂപയാണ് വില. 10 കലണ്ടർ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമായി ലഭിക്കും. വിൽപ്പന സംബന്ധിച്ച പരാതികൾ നോഡൽ ഓഫീസറെ 9497477067 എന്ന നമ്പറിൽ അറിയിക്കാം.