ജയശ്രിയ്ക്ക് താങ്ങായി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍

post

ആലപ്പുഴ: കരുമാടിയില്‍ താത്കാലിക താമസക്കാരിയായ ജയശ്രിയ്ക്ക് വീട് നിര്‍മിക്കാനായി ബിരിയാണി ചലഞ്ച് നടത്തി 70,000 രൂപ സമാഹരിച്ച് നല്‍കി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരം വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് പണം സ്വരൂപിച്ച് നല്‍കിയത്. കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജില്‍ 625-ാം നമ്പര്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്.


ജില്ല കളക്ടറുടെ ചേമ്പറില്‍ വെച്ച് കോളജ് വിദ്യാര്‍ഥികള്‍ ജയശ്രിയ്ക്ക് തുക കൈമാറി. ജയശ്രീയുടെ മകള്‍ രാജശ്രീയുടെ പേരിലാണ് ചെക്കാണ് നല്‍കിയത്. കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികള്‍ കളക്ടര്‍ക്ക് സമ്മാനിച്ചു.