ഭരണഘടനാ ദിനം ആഘോഷിച്ചു

post

സംസ്ഥാന നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജിയും 'കാപ്പ' ചെയർമാനുമായ ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

'ആശയങ്ങൾ ചെടികളെ പോലെയാണ്. നന്നായി പരിപാലിച്ചില്ലെങ്കിൽ നശിച്ചുപോകും. ഭരണഘടന എത്ര മികവുറ്റതായാലും ഭരണഘടനയെ നയിക്കുന്നവർ മോശക്കാരെങ്കിൽ ഭരണഘടന മോശമായി ഭവിക്കും. ഭരണഘടന എത്ര മോശമാണെങ്കിലും അതിനെ നയിക്കുന്നവർ മികവുറ്റവർ ആണെങ്കിൽ അത് നല്ല രീതിയിൽ കലാശിക്കുമെന്ന് ഡോ. ബി. ആർ അംബേദ്കറിനെ ഉദ്ധരിച്ച് ജസ്റ്റിസ് അനിൽകുമാർ പറഞ്ഞു.

ഏഴര പതിറ്റാണ്ട് ജനങ്ങൾ ഇന്ത്യൻ ഭരണഘടന ആശ്രയിച്ചു നിലകൊണ്ടത് ഭരണഘടനയുടെ മികവിനുള്ള തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടനാ മൂല്യങ്ങളിൽ നീതിയാണ് ആദ്യം വരുന്നത്. സ്വാതന്ത്ര്യം പോലും അത് കഴിഞ്ഞിട്ടേ വരുന്നുള്ളൂ. നീതി ഉറപ്പാക്കുന്ന ഭരണസംവിധാനവും പ്രവർത്തനരീതിയും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നിയമവകുപ്പ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചീഫ് സെക്രട്ടറി സമ്മാനം വിതരണം ചെയ്തു. നിയമവകുപ്പ് സെക്രട്ടറി വി ഹരി നായർ അധ്യക്ഷത വഹിച്ചു