ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ 99 പേര്‍

post

ആലപ്പുഴ : വിദേശ രാജ്യങ്ങളില്‍ നിന്നും പുതിയതായി എത്തിയ 38 പേര്‍ ഉള്‍പ്പെടെ 99 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ ഉണ്ട്. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്കാശുപത്രിയിലുമായി 20  പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 11 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നാം ശക്തമായ പ്രതിരോധ മാര്‍ഗ്ഗങ്ങളും മുന്‍കരുതലുകളും എടുക്കണമെന്ന് ഡിഎംഒ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ വീടുകളില്‍  14 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. ഇവര്‍ക്ക് പനി, ചുമ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ദിശ  1056, 0471 2552056

       0477 2239999

       0477 2251650

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതും അനാവശ്യയാത്രകള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങളിലെ സന്ദര്‍ശനം എന്നിവ ഒഴിവാക്കുക.