കാവല്‍ പ്ലസ് പദ്ധതി; സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം

post

കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന കാവല്‍പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികള്‍ക്ക് സാമൂഹ്യ മാനസിക പരിരക്ഷയും പിന്തുണയും നല്‍കി ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ജില്ലയില്‍ രണ്ട് സംഘടനകളെ തെരഞ്ഞെടുക്കും.

തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട്/ സൊസൈ റ്റീസ് രജിസ്ട്രേഷന്‍ ആക്ട് / ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ,സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതോ, കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുളളതോ ആയ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോര്‍ട്ട് എന്നിവ സഹിതം ഡിസംബര്‍ 12 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി ഒ, വയനാട് എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍ : 04936-246098, 8086587348.