പത്തനംതിട്ടയില്‍ 10,31218 വോട്ടര്‍മാര്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍

post

പത്തനംതിട്ട: അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്ളത് 10,31218 വോട്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ അപേക്ഷിച്ച് 1,9,531 വോട്ടര്‍മാരുടെ കുറവാണുള്ളത്. 5,42,665 സ്ത്രീ വോട്ടര്‍മാരും 4,88,545 പുരുഷ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. എട്ടു ഭിന്നലിംഗ വിഭാഗക്കാരും ജില്ലയില്‍ നിന്ന് ഉണ്ട്. 5,779 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

2,227 പ്രവാസി വോട്ടര്‍മാരാണുള്ളത്. ആറന്മുളയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്. 728 പേര്‍. തിരുവല്ലയില്‍ നിന്ന് 520 ഉം, റാന്നി 362 ഉം, കോന്നി 325 ഉം, അടൂര്‍ 292 ഉം പ്രവാസി വോട്ടര്‍മാരുണ്ട്.

തിരുവല്ലയില്‍ ആകെ 2,07,509 വോട്ടര്‍മാര്‍ ഉള്ളതില്‍ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. റാന്നിയില്‍ ആകെ 1,88,837 വോട്ടര്‍മാര്‍ ഉള്ളതില്‍ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന രണ്ടുപേരും ഉള്‍പ്പെടുന്നു. ആറന്മുളയില്‍ ആകെ 2,33,026 വോട്ടര്‍മാര്‍ ഉള്ളതില്‍ 1,10,348 പുരുഷന്മാരും 1,22,677 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. കോന്നിയില്‍ ആകെ 1,98,723 വോട്ടര്‍മാര്‍ ഉള്ളതില്‍ 9,36,333 പുരുഷന്മാരും 1,05,089 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. അടൂരില്‍ ആകെ 2,03,123 വോട്ടര്‍മാര്‍ ഉള്ളതില്‍ 95,021 പുരുഷന്മാരും 1,08,099 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന മൂന്നുപേരും ഉള്‍പ്പെടുന്നു.