ചേര്‍ത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു

post

ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമര്‍പ്പിച്ചു.

കിഫ്ബി ഫണ്ടിലെ അഞ്ചു കോടി രൂപയും മുന്‍ എം.എല്‍.എ. പി. തിലോത്തമന്റെ ആസ്തിവികസന ഫണ്ടിലെ ഒരുകോടി രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 12 ക്ലാസ് മുറികളും ലാബും ടോയ്ലറ്റുകളും അടങ്ങുന്ന മൂന്നു നില കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചേര്‍ത്തല നഗരസഭാ അധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ചടങ്ങില്‍ അധ്യക്ഷയായി. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി.