പേവിഷ നിർമ്മാർജ്ജന പദ്ധതിയ്ക്ക് തുടക്കം

post

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ തെരുവുനായ്ക്കളിലെ പേ വിഷബാധ നിർമ്മാർജ്ജനം പദ്ധതി ആരംഭിച്ചു. 350 ഓളം നായ്ക്കളെ പിടികൂടി പേ വിഷബാധ നിർമ്മാർജ്ജനം ചെയ്യുന്നതിന് വിഭാവനം ചെയ്ത പദ്ധതിക്കായി 265000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

മുല്ലശ്ശേരി വെറ്ററിനറി സർജൻ ഡോ അനിഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ബാബു എൻ.കെ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രാജേഷ് ജി അറ്റന്റൻഡ് ഷിജ ഇ.എസ് എന്നീ മൃഗസംരക്ഷണ ഓഫീസ് ജീവനക്കാരും ഡോഗ് ക്യാച്ചർമാരായി.

രാവിലെ ആറ് മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ആദ്യ ദിനം വൈകീട്ട് 7.30 ന് അവസാനിച്ചു. ആദ്യ ദിനം 68 നായ്ക്കളെ പിടികൂടി പേ വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് നൽകി