ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷിക്കാം

post

പത്തനംതിട്ട ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ, പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്./എന്‍.എസ്.ജി./എസ്.എസ്.ബി./ആസാം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്,എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. പ്രായപരിധി 35-58 (2022 ഡിസംബര്‍ 31). ദിവസ വേതനം 780 രൂപ (പ്രതിമാസ പരിധി 21,840 രൂപ) .അവസാന തീയതി ഏപ്രില്‍ 20. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭ്യമാകുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. ഈ ലിസ്റ്റിന് കാലാവധി രണ്ടു വര്‍ഷമായി നിജപെടുത്തിയിട്ടുണ്ട്.

കായികക്ഷമതാ പരിശോധന(തീയതി അറിയിക്കും): 100 മീറ്റര്‍ ദൂരം 18 സെക്കന്റിനുളളില്‍ ഓടിയെത്തുക/മൂന്ന് കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുളളില്‍ നടന്ന് എത്തുക. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്- 3 എണ്ണം (ഒന്ന് അപേക്ഷയില്‍ പതിക്കണം).ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ / മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്.എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം. ഈ രേഖകളുടെ ഒറിജിനലുകള്‍ കായികക്ഷമതാ പരിശോധനാ വേളയില്‍ ഹാജരാക്കണം. സംശയ നിവാരണത്തിന് 9497920097, 9497920112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.