ആറന്മുള പഞ്ചായത്തില്‍ വനിതാ സംരംഭകത്വത്തിന് തുടക്കം
പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ പ്രോജക്റ്റായ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വനിതാ വ്യവസായ സംരംഭത്തിന് തുടക്കമായി.ഗുണഭോക്താക്കളായ റെഡ് ഡ്രോപ്സ് വനിതാ റെഡിമെയ്ഡ്സിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിച്ചു. കേരളഗ്രാമീണബാങ്ക് കിടങ്ങന്നൂര്‍ ശാഖയില്‍ നിന്നും 2,10000 രൂപ വായ്പയെടുത്തു മെഷീനുകളും സാമഗ്രികളും വാങ്ങി. വനിതാ ഗ്രൂപ്പ് സംരംഭം തുടങ്ങിയ യൂണിറ്റിന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 1.5 ലക്ഷം രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്.