നിയമസഭ സെലക്ട് കമ്മിറ്റി ഏപ്രില്‍ 11 ന്

post

പതിനഞ്ചാം കേരള നിയമസഭയുടെ 2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 11 ന് രാവിലെ 10.30 ന് കോട്ടയം ജില്ലയിലെ കെപിഎസ് മേനോന്‍ ഹാളില്‍ യോഗം ചേരും. സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് മെമ്പേഴ്സ് എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.

2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റായ www.niyamasabha.org ല്‍ ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ legislation.kla@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാം.