പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്

post

ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്റെയും ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്  ആലപ്പുഴ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പൊതുവിപണിയിലെ 25 കടകള്‍ പരിശോധിച്ചതില്‍ 3 കടകളില്‍ ക്രമക്കേട് കണ്ടെത്തി.

ജില്ലയിലെ പരിശോധനയില്‍ നിയമാനുസൃത രീതിയിലുള്ള വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഏകീകൃത വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വീഴ്ച വരുത്തുന്ന വ്യാപാരികള്‍ക്കെതിരെയും ഓണക്കാലത്ത് പൂഴ്ത്തി വച്ച് വില വര്‍ദ്ധിപ്പിക്കുന്നവര്‍ക്കെതിരെയും അവശ്യസാധന നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും.

ജില്ല സപ്ലൈ ഓഫീസര്‍ റ്റി. ഗാനാദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കളക്ടറുടെ പ്രത്യേക നിര്‍ദേശവും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തും.