കാവൽ പ്ലസ് പദ്ധതി: രണ്ട് ഒഴിവുകൾ

post

വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂർ, മാനുഷ സ്‌കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻഡ് എച്ച്.ആർ.ഡി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന 'കാവൽ പ്ലസ്' പദ്ധതിയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യൂനിവേഴ്‌സിറ്റികളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളതും കുറഞ്ഞത് ഒരു വർഷത്തെ കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകൾ. ഒന്ന് വനിതകൾക്ക് മാത്രം.

ശമ്പളം: 22,000 രൂപ പ്രതിമാസം. വിശദമായ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. hrdmanusha@gmail.com. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4. ഇന്റർവ്യൂ, എഴുത്തുപരീക്ഷ മുഖേനയാണ് നിയമനം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 0495-2375421.