സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ട്രഷറി ഇടപാടുകൾ ഉണ്ടാകില്ല

post

സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലും ഒക്ടോബർ 1, 2 തീയതികൾ അവധിയായതിനാലും ഒക്ടോബർ മൂന്നിനു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. ഇടപാടുകാർ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.