തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി

post

ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. 'ആർദ്രം ആരോഗ്യം'പരിപാടിയുടെ ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി.

ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. വളരെ കൃത്യമായാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ വിവിധ സേവനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയും മന്ത്രി പ്രത്യേകം വിലയിരുത്തി. എ.എം. ആരിഫ് എംപി, ദലീമ ജോജോ എം.എൽ.എ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു