കെ.എൽ.ഐ.ബി.എഫ് 2: ക്വിസ് മത്സരം സംഘടിപ്പിക്കും

post

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിനോട് അനുബന്ധിച്ച് നവംബർ 1, 4, 5 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിഭാഗം, കോളജ് വിഭാഗം എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിന് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പൊതുവിഭാഗത്തിൽ മത്സരിക്കുന്നവർക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. വിശദവിവരങ്ങൾക്ക് klibf.niyamasabha.org.