ഗ്ലൂക്കോമീറ്റര്‍ ടെസ്റ്റ് സ്ട്രിപ്പിനായി അപേക്ഷിക്കാം

post

സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് ഗ്ലൂക്കോമീറ്ററില്‍ ഉപയോഗിക്കുന്ന ടെസ്റ്റ് സ്ട്രിപ്പുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ സുനീതി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0471 2343241.