ആരോഗ്യസ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം

post

2018 ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും രജിസ്ട്രേഷന്‍ പൂർത്തീകരിക്കാൻ നിർദ്ദേശം. ആക്ടിന്റെ പരിധിയില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ മാത്രമുളള സ്ഥാപനങ്ങളെയും സായുധസേനകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉളള ക്ലിനിക്കല്‍ സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവയൊഴികെയുളള എല്ലാ ആരോഗ്യസ്ഥാപനങ്ങളും രജിസ്ട്രേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണം. അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.