അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

post

വയനാട് മാനന്തവാടി മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ വിഭാഗം വക്കീല്‍ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, യോഗ്യത, അഭിഭാഷകരായുളള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍&തീയതി എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 30ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകണം.

അപേക്ഷകര്‍ വയനാട് ജില്ലയിലെ സ്ഥിരം താമസക്കാരും കേസുകള്‍ കൈകാര്യം ചെയ്യാന്‍ താത്പര്യമുളളവരുമായിരിക്കണം. 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമനം.