മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

post

ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2024-25 വര്‍ഷം ചേരുവാന്‍ താല്‍പര്യമുളള അംഗീകൃത മത്സ്യതൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും, 60 വയസ് കഴിയാത്തവരും, ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തവരും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.

പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2023 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍ കാർഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ ആറുമാസത്തിനകം എടുത്ത രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ടുഗഡു (250x2=500) 500 രൂപ തിരുവല്ല മത്സ്യഭവന്‍ ഓഫീസില്‍ 2024 ജനുവരി 24, 25 തീയതികളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയത്ത് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2967720, 0469 2999096.