ആലപ്പുഴയിലെ വിവിധയിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

post

ആലപ്പുഴ ജില്ലയിലെ കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 01- തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍-32 ഫാക്ടറി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 82.2 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 945 പേര്‍ വോട്ടു ചെയ്തു (സ്ത്രീകള്‍ 515, പുരുഷന്മാര്‍ 430).

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-01 തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍ (തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെ വാര്‍ഡുകള്‍) നടന്ന ഉപതിരഞ്ഞെടുപ്പില്‍ 57.27 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 4938 പേര്‍ വോട്ടു ചെയ്തു (സ്ത്രീകള്‍ 2630, പുരുഷന്മാര്‍ 2308).