ഉന്നത ചികിത്സയ്ക്കായി വിംസ് ആശുപത്രി ഏറ്റെടുത്തു

post

വയനാട്: കോവിഡ് 19 രോഗ ചികിത്സയിലേക്കായി വിംസ് മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഉത്തരവായി. നിലവില്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയാണ് കോവിഡ് 19 ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നത്. ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുത്തത്. ഉന്നത നിലവാരത്തിലുളള ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ജില്ലയിലുള്ളവര്‍ നിലവില്‍ ആശ്രയിച്ചു പോരുന്നത്. കൊറോണ രോഗികളെ അടിയന്തര ഘട്ടത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത് അസാധ്യമാണ്. രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.